ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 9971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 246628 ആയി ഉയര്‍ന്നു. 287 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 6929 ആയി ഉയര്‍ന്നു. നിലവില്‍ ഇറ്റലിയെയും സ്പെയിനെയും മറികടന്ന് ഇന്ത്യ ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്.
രാജ്യ തലസ്ഥാനമായ ഡല്‍ഹില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 27654 ആയി ഉയര്‍ന്നു. ഇതുവരെ 761 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്. 349 പേരാണ് കഴിഞ്ഞ ദിവസം രോഗഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10664 ആയി ഉയര്‍ന്നു. 16229 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2739 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 80229 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ 42,609 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,234 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 37,390 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 5,37,124 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ പുതുതായി 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 30,152 ആയി. 251 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
India reports the highest single-day spike of 9971 new #COVID19 cases; 287 deaths in the last 24 hours. Total number of cases in the country now at 246628, including 120406 active cases, 119293 cured/discharged/migrated and 6929 deaths: Ministry of Health and Family Welfare pic.twitter.com/x1YQDTqWPb
— ANI (@ANI) June 7, 2020
Discussion about this post