ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹില്‍ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 27654 ആയി ഉയര്‍ന്നു. ഇതുവരെ 761 പേരാണ് വൈറസ് ബാധമൂലം ഡല്‍ഹിയില്‍ മരിച്ചത്.
349 പേരാണ് കഴിഞ്ഞ ദിവസം രോഗഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 10664 ആയി ഉയര്‍ന്നു. 16229 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2739 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 80229 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയില്‍ 42,609 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,234 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 37,390 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 5,37,124 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.