മുംബൈ: മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2739 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 80229 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 120 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ആകെ 2,969 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്
മഹാരാഷ്ട്രയില്‍ 42,609 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,234 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 37,390 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 5,37,124 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം തമിഴ്നാട്ടില്‍ പുതുതായി 1,458 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 30,152 ആയി. 251 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. 13,503 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
Discussion about this post