ഷിംല: സ്‌ഫോടക വസ്തു നിറച്ച ഗോതമ്പുണ്ട ഭക്ഷിച്ച പശുവിന്റെ വായ തകര്‍ന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലാണ് സംഭവം. ബിലാസ്പുര്‍ ടൗണില്‍ മെയ് 26-നാണ് സ്ഫോടക വസ്തു കടിച്ച പശുവിന് പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേരളത്തിലെ ആനയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ വായ തകര്‍ന്ന പശുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഈ സംഭവത്തിലും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. സ്ഫോടകവസ്തു ഒളിപ്പിച്ച ഗോതമ്പുണ്ട ചവച്ചതോടെയാണ് പശുവിന്റെ വായ തകര്‍ന്നതെന്ന് പോലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മ പറയുന്നു.
കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ കര്‍ഷകര്‍ ഗോതമ്പുണ്ടയില്‍ പടക്കം ഒളിപ്പിച്ച് കൃഷിസ്ഥലത്ത് വെക്കുന്നത് പതിവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. നീലക്കാളകളെയും കാട്ടുപന്നികളെയും നേരിടാനാണ് കര്‍ഷകര്‍ പടക്കം വെക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഗുർഡ്യാൽ സിങ് എന്ന വ്യക്തിയുടെ പശുവാണ് ഇരയായത്. വായ പൂർണമായും തകർന്നതോടെ പശുവിന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഉടമ വിഡിയോയിൽ പറയുന്നു.