മുസഫര്‍നഗര്‍(ഉത്തര്‍പ്രദേശ്): പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച അമ്മയ്ക്കും സഹോദരനും ഒപ്പമാണ് യുവതി ആശുപത്രിയില്‍ പോയത്. പരിശോധന സമയത്ത് രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ ശേഷമാണ് യുവതി ഇക്കാര്യം വീട്ടുക്കാരോട് പറഞ്ഞത്.
പ്രകോപിതരായ വീട്ടുകാര്‍ ആശുപത്രിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും പോലീസില്‍ പരാതി നല്‍കുയും ചെയ്തു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
Discussion about this post