മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ്; മദ്രാസ് ഹൈക്കോടതി അടച്ചു, ജഡ്ജിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ക്കും രോഗം

ചെന്നൈ: മദ്രാസ് ഹൈക്കോടതി അടച്ചു. മൂന്ന് ജഡ്ജിമാര്‍ക്ക് കൊവിഡ് 19 ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂണ്‍ 30 വരെയാണ് കോടതി അടച്ചത്. കേസുകള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനാണ് നിലവില്‍ എടുത്തിരിക്കുന്ന തീരുമാനം.

രണ്ട് ഡിവിഷന്‍ ബെഞ്ചുകളും നാല് സിംഗിള്‍ ബെഞ്ചുമായിരിക്കും കേസുകള്‍ പരിഗണിക്കുക. വീടുകളില്‍ ഇരുന്ന് തന്നെ വീഡിയോ കോണ്‍ഫറന്‍സ് വഴി കേസ് പരിഗണിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ മറ്റ് ജില്ലാ കോടതികളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ കോടതികളില്‍ പരിഗണിക്കുന്ന കേസുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ക്ക് പുറമെ അവരുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ചിലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version