ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9887 പേര്‍ക്ക്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 236657 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 294 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 6642 ആയി ഉയര്‍ന്നു. നിലവില്‍ 11,5942 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചത് 2,436 പേര്‍ക്കാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. തമിഴ്നാട്(28694), ഡല്‍ഹി(25004), ഗുജറാത്ത്(18584) രാജസ്ഥാന്‍(9862) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മറ്റ് സംസ്ഥാനങ്ങള്‍.
അതേസമയം ലോകത്ത് ആദ്യഘട്ടങ്ങളില്‍ വൈറസ് ബാധ രൂക്ഷമായ ഇറ്റലിയെ മറികടന്ന് കൊവിഡ്് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.
This is the highest single-day spike in the number of #COVID19 cases (9887) & deaths (294) in India. https://t.co/aTsdhQFFO4
— ANI (@ANI) June 6, 2020
Discussion about this post