ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1438 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 28,694 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 12 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 232 ആയി ഉയര്‍ന്നു.
നിലവില്‍ തമിഴ്‌നാട്ടില്‍ 12,697 ആക്ടീവ് കേസുകളാണ് ഉള്ളത്. ചെന്നൈയില്‍ 1,116 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 19,826 ആയി ഉയര്‍ന്നുലചെങ്കല്‍പേട്ട് (1624), തിരുവള്ളൂര്‍ (1191), കടലൂര്‍ (474), കാഞ്ചീപുരം (483) എന്നീ പ്രദേശങ്ങളാണ് തൊട്ടുപിന്നില്‍. വെള്ളിയാഴ്ച 15,692 സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചത്. ഇതോടെ ഇതുവരെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 5.60 ലക്ഷമായി.
തമിഴ്‌നാട്ടില്‍ ഇതുവരെ 12 വയസിന് താഴെയുള്ള 1571 കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം 861 പേരാണ് രോഗമുക്തി നോടിയത്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 15,762 ആയി ഉയര്‍ന്നു.