മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് മരിച്ചത് 139 പേരാണ്. കൊറോണ മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.
സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ഇതിനോടകം 80000 കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 2,436 പേര്‍ക്കാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 80,229 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് മരണസംഖ്യ 2849 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
42,224 സജ്ജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. അതേസമയം, 1475 രോഗികള്‍ക്ക് കഴിഞ്ഞദിവസം മാത്രം രോഗം ഭേദമായി. ഇതോടെ 35,156 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. 5,22,946 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.
54 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈ നഗരത്തിലെ മരണസംഖ്യ 1,519 ആയി. രോഗികളുടെ എണ്ണം 1,149 കേസുകള്‍ വര്‍ദ്ധിച്ച് 46,080 ആയി. താനെയില്‍ 38, പൂനെ, ജല്‍ഗാവ് എന്നിവിടങ്ങളില്‍ 14 വീതം, നാസിക്കില്‍ 10, രത്നഗിരിയില്‍ അഞ്ച്, സോളാപൂരില്‍ രണ്ട്, പാല്‍ഘര്‍, ഔറംഗബാദ് എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളും ഉണ്ടായി.
Discussion about this post