ബംഗളൂരു: കര്‍ണാടകയിലും ജാര്‍ഖണ്ഡിലും നേരിയ ഭൂചലനം. കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലുമാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ 6.55 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജംഷഡ്പുരില് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.7 ആണ് രേഖപ്പെടുത്തിയത്. ഹംപിയില്‍ ഭൂചലനത്തിന്റെ തീവ്രത 4.0 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്മോളജി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post