ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 9851 പേര്‍ക്കാണ്. ഒരു ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതുവരെ 2,26,770 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 273 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6348 ആയി ഉയര്‍ന്നു. നിലവില്‍ 1,10,960 പേരാണ് ചികിത്സയിലുള്ളത്. 1,09,462 പേര് രോഗമുക്തി നേടി.
അതേസമയം രാജ്യത്ത് ഏറ്റവു കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 77793 ആയി ഉയര്‍ന്നു. 2710 പേരാണ് ഇവിടെ മരിച്ചത്.
India reports 9,851 new #COVID19 cases & 273 deaths in the last 24 hours. Total number of cases in the country now at 2,26,770 including 1,10,960 active cases,1,09,462 cured/discharged/migrated and 6348 deaths: Ministry of Health and Family Welfare pic.twitter.com/yGNag5tgP3
— ANI (@ANI) June 5, 2020
Discussion about this post