‘നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം, ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാം’ വേദനയോടെ വിരാട് കോഹ്‌ലി

മുംബൈ: സ്‌ഫോടക വസ്തു നിറച്ചു വെച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ ആന ദാരുണ മരണം സംഭവിച്ചതില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തില്‍ പ്രതികരണം അറിയിച്ചത്.

ഗര്‍ഭിണിയായ ഒരു ആനയുടെ കാര്‍ട്ടൂണ്‍ ചിത്രം ട്വീറ്റ് ചെയ്താണ് കോഹ്‌ലി തന്റെ പ്രതികരണം അറിയിച്ചത്. ‘ആനയോട് കാണിച്ച ക്രൂരതയുടെ വാര്‍ത്ത കേട്ട നടുക്കത്തിലാണ് ഞാന്‍. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്‌നേഹത്തോടെ പെരുമാറാം. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാം.’ കോഹ്‌ലി കുറിച്ചു.

സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്ആനയുടെ വായ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.

Exit mobile version