ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെ ബ്യൂണിസ് ഐറിസില്‍ എത്തിയ നരേന്ദ്രമോഡിയെ വംശീയമായി പരിഹസിച്ച് അര്‍ജന്റീനിയന്‍ വാര്‍ത്താ ചാനല്‍. അമേരിക്കന്‍ ടെലിവിഷന്‍ സീരിസായ സിംപ്സണ്‍സിലെ ഇന്ത്യന്‍ കഥാപാത്രമായ അപുവായി ചിത്രീകരിച്ചാണ് ചാനലിന്റെ പരിഹാസം. ഇതിനെ തുടര്‍ന്ന് ഇത് അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക്ക ടിവിയിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.
പ്രധാനമന്ത്രി അര്‍ജന്റീനയില്‍ വിമാനമിറങ്ങുന്ന ചിത്രത്തോടൊപ്പം ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രവും ചേര്‍ത്താണ് ചാനലിന്റെ പ്രചാരണം. ഈ ചിത്രത്തിന്റെ കൂടെ അപു എത്തി എന്ന ക്യാപ്ഷനും ചാനല്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പശ്ചാത്തലത്തില്‍ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ റിങ് റിങ റിങ എന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന കാരണത്താല്‍ അപു എന്ന കഥാപാത്രം നേരത്തെ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഈകഥാപാത്രത്തിനെതിരെ നേരത്തെ വലിയ വിമര്‍ശനം ഉയര്‍ത്തിയ അമേരിക്കന്‍ കോമഡീയനായ ഹരി കൊണ്ടബോലു തന്നെയാണ് ചാനലിന്റെ നടപടി ആദ്യം ട്വീറ്റ് ചെയ്തത്. ചാനന്റെ നടപടി അന്തസ്സില്ലാത്തതും ഉത്തരവാദിത്ത രഹിതവുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ഉച്ചകേടിക്കായി മോഡി അര്‍ജന്റീനയില്‍ എത്തിയത്. ഉച്ചകോടിക്ക് പുറമെ ജപ്പാനും അമേരിക്കയുമായുള്ള ത്രിരാഷ്ട്ര ചര്‍ച്ചയിലും മോഡി പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തും.
Discussion about this post