മുംബൈ; പ്രായമാകുന്ന അച്ഛനമ്മമാരെ വഴിയരികിലും മറ്റും തള്ളുന്ന കാഴ്ചകള്‍ ഇന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും കാണുന്ന കാഴ്ചയാണ്. ഇപ്പോള്‍ മുംബൈയില്‍ നിന്നുള്ള കാഴ്ച ഏവരുടെയും ഉള്ളൊന്ന് നിറയ്ക്കുന്ന ഒന്ന് കൂടിയാണ്. അസുഖം ബാധിച്ച മകനെ പരിചരിക്കാന്‍ ഓടിയെത്തിയ അമ്മയെ ഒടുവില്‍ എല്ലാം ഭേദമായപ്പോള്‍ ആട്ടിപ്പായിച്ചതാണ് കണ്ണീരണിയിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയില്‍ സന്തോഷം നല്കുന്ന മറ്റൊന്ന് കൂടിയുണ്ട്. അത് മറ്റൊന്നുമല്ല, ഈ അമ്മയെ ദത്തെടുക്കാന്‍ മറ്റൊരു കുടുംബം കൂടി രംഗത്ത് വന്നിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലാണ് ഒരു പാക്കറ്റ് ബിസ്ക്കറ്റുമായി കണ്ണീരൊഴുക്കി ലീലാവതി ദാദി എന്ന 70കാരി ഇരുന്നത്. തുടര്‍ന്ന് തന്റെ ദുരനുഭവം ബര്ഖയുമായി ലീലാവതി പങ്കുവെയ്ക്കുകയായിരുന്നു. അസുഖം ബാധിച്ച മകനെ ശുശ്രൂഷിക്കാനായി ഡല്‍ഹിയില്‍നിന്നു മുംബൈയിലെത്തിയതായിരുന്നു ലീലാവതി. മകന്റെ രോഗം ഭേദമാവുകയും ലോക്ക്ഡൗണിനാല്‍ തിരിച്ചു പോവാന്‍ കഴിയാതെ വരികയും ചെയ്തതോടെ മകന് അമ്മ ശല്യമായി. തന്നെ വീട്ടില്‍നിന്ന് അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് ലീലാവതി നിറകണ്ണുകളോടെ പറയുന്നു.
We do not report & scoot, @themojo_in We think journalism can & does change lives. I met 70 year Leelavati, alone, abandoned, crying at Bandra Railway station. After our viral report, Railways got her to Delhi. At Delhi, we received her. Her story here: https://t.co/0ijCV6rIpL https://t.co/4jgdEfaphG
— barkha dutt (@BDUTT) June 1, 2020
മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കേണ്ടി വരുമെന്നു വരെ കരുതിയതായും ലീലാവതി പറയുന്നു. അതിനിടയില്‍ ബര്‍ഖ ദത്തിന്റെ വീഡിയോ വൈറലായതോടെ റെയില്‍വേ അധികൃതര്‍ ലീലാവതിയെ ഡല്‍ഹിയില്‍ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റുകയും ചെയ്തു. ലീലാവതിയുയുടെ വാര്‍ത്ത നിറഞ്ഞതോടെ സാമൂഹിക പ്രവര്‍ത്തകനായ കിരണ്‍ വര്‍മ ദത്തെടുക്കാന്‍ താല്പര്യം ഉണ്ടെന്നറിയിച്ച് മുന്നോട്ടു വരികയും ചെയ്യുകയായിരുന്നു.
I am really humbled to see the kindness of @SanjayAzadSln ji. He was not a politician today, he was a son to her providing the best possible support.@BDUTT my salute to your journalism through which, I am blessed with another Grandmother. Thank you everyone. https://t.co/WEUkgWHHXf
— Kiran Verma (@VermaKiran) June 1, 2020
‘മറ്റൊരു മുത്തശ്ശിയെ ലഭിച്ച് അനുഗ്രഹീതനായി’ എന്നാണ് കിരണ്‍ ലീലാവതിയെ കുറിച്ച് പങ്കുവച്ചത്. ലീലാവതിയുടെ സാമ്പത്തിക ഭദ്രതയ്ക്കായി പണസമാഹരണം നടത്താനും കിരണ്‍ ഉദ്ദേശിക്കുന്നുണ്ട്. ശേഖരിക്കുന്ന പണം പൂര്‍ണമായും ലീലാവതിയെ ഏല്‍പ്പിക്കുമെന്നും ജീവിതം സുരക്ഷിതമാക്കാന്‍ അവര്‍ക്കത് വിനിയോഗിക്കാമെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
We went back to Bandra Station to meet Leelavati, a 70 year old abandoned lady whose story you saw @themojo_in. She was given room to sleep by Railway Police, staff donated money, she'll be on a train to Delhi today. We'll find her a home. Watch her story https://t.co/RY8BVN8glG pic.twitter.com/ipYMTEVhhr
— barkha dutt (@BDUTT) May 31, 2020
So guys here is the update on #Leelavati Dadi. She has been tested for #COVID19 and we are waiting to get the report. But to make her safe we won't bring her out for three four days.
She is doing great and very happy with us. Anyone can Whatsapp me at 9810670347 and talk to her pic.twitter.com/AQcpS2q8Jm
— Kiran Verma (@VermaKiran) June 1, 2020
Discussion about this post