ഡെറാഡൂണ്‍: ക്വാറന്റൈനില്‍ കഴിയുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനും മന്ത്രിസഭാംഗങ്ങള്‍ക്കും കോവിഡില്‍ നിന്നും സംരക്ഷണം നേടുന്നതിന്
ആയുര്‍വേദ മരുന്നും കഷായവും അയച്ചുകൊടുത്ത് ബാബ രാംദേവ്. ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്വാറന്റൈനില്‍ പോയത്.
മന്ത്രി സത്പാലിന്റെ ഭാര്യക്കും കുടുംബത്തിലെ 21 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരേ വീട്ടില്‍ താമസിച്ചതിനാലാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ ഹരക് സിംഗ് റാവത്ത്, മദന്‍ കൗശിക്, സുബോധ് ഉന്ന്യാല് എന്നിവരാണ് തിങ്കളാഴ്ച മുതല്‍ ക്വാറന്റൈനില്‍ പോയത്.
ആയുര്‍വേദ മരുന്നിന് പുറമെ യോഗയും പ്രാണായാമവും അടക്കമുള്ളവ നിത്യേന ചെയ്യണമെന്ന് രാംദേവ് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി റാവത് പറഞ്ഞു. സംസ്ഥാനത്തെ ജനതയുടെ ഭക്ഷണ രീതിയിലൂടെ തങ്ങള്‍ക്ക് സ്വയമേവ രോഗപ്രതിരോധ ശേഷിയുണ്ടാകും. കൊറോണയെ ജനങ്ങള്‍ ഭയപ്പെടരുത്. ഭയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും റാവത് പറഞ്ഞു.
Discussion about this post