ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ശ്രമിക് ട്രെയിനുകളില്‍ നാട്ടിലെത്തുന്ന തൊഴിലാളികളുടെ ലഗേജുകള്‍ സൗജന്യമായി ചുമന്ന് എണ്‍പത് വയസുകാരനായ ചുമട്ടുതൊഴിലാളി. ലഖ്നൗ റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായ മുജീബുള്ള റഹ്മാന് ആണ് യാത്രക്കാരുടെ ബാഗുകള്‍ സൗജന്യമായി ചുമക്കുന്നത്.
ലോക്ക്ഡൗണ്‍ ഇളവുകളിനെ തുടര്‍ന്ന് ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെത്തുന്ന തൊഴിലാളികളുടെ ബാഗുകള്‍ സൗജന്യമായി ചുമന്ന് സഹായിക്കുകയായിരുന്നു റഹ്മാന്.
ദിവസവും 8 മുതല്‍ 10 മണിക്കൂറുകള്‍ വരെയാണ് റഹ്മാന് ജോലി ചെയ്തിരുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്കും യൂണിഫോമും ധരിച്ച് പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വരുന്നതും കാത്ത് നില്‍ക്കുകയാണ് റഹ്മാന്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. റഹ്മാന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ ലോകം ഒന്നാകെ.
Lucknow: An 80-year-old porter, Mujibullah is providing free service to migrant labourers arriving at Charbagh railway station. He says, "Many people including doctors&police personnel are contributing in fight against #COVID19. I also render 8-10 hrs of service every day". pic.twitter.com/gfSObjSsB5
— ANI UP (@ANINewsUP) May 30, 2020
Discussion about this post