ചെന്നൈ: ചെന്നൈയിലെ ബാര്‍ബര്‍ ഷാപ്പുകളില്‍ മുടിവെട്ടണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ചെന്നെയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുടിവെട്ടാന്‍ വരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. മുടി വെട്ടുവാന്‍ വരുന്നവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ ശേഖരിക്കണമെന്നും അതിനു ശേഷം മാത്രമേ മുടി വെട്ടി നല്‍കാവൂ എന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഞായറാഴ്ച ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു പ്രവര്‍ത്തിക്കണം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതെസമയം തമിഴ്നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ 23,495 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post