ഗുവഹാട്ടി: ആസാമില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ആസാമിലെ ബരാക് വാലി മേഖലയിലെ മൂന്ന് വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്.
അപകടം അറിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തി. മരിച്ചവരില്‍ ഏഴ് പേര് കാച്ചര്‍ ജില്ലയില്‍നിന്നുള്ളവരാണ്. ഹൈലകണ്ഡി ജില്ലയില്‍നിന്നുള്ള ഏഴ് പേരും കരിംഗഞ്ച് ജില്ലയില്‍ ആറ് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ഇതിനകം തന്നെ വെള്ളപ്പൊക്കം 3.72 ലക്ഷം ആളുകളെ ബാധിച്ചു. ഗോല്‍പാറ, നാഗോണ, ഹോജ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ആറ് പേര് സംസ്ഥാനത്ത് മരിച്ചിരുന്നു. 348 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. 27,000 ഹെക്ടറിലധികം വിളകള്‍ക്ക് നാശനഷ്ടമുണ്ടായതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
Discussion about this post