ന്യൂഡല്‍ഹി:രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8171 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,98706 ആയി ഉയര്‍ന്നു. ഇതില്‍ 97,581 പേരാണ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 5598 ആയി ഉയര്‍ന്നു. ഇതുവരെ 95,526 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,361 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 70,013 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ അസുഖബാധിതരായി മരിച്ചത് 76 പേരാണ്. ആകെ മരണസംഖ്യ 2,362 ആണ്.
രാജ്യത്തിന്റെ വ്യവസായ നഗരമായ മുംബൈയില്‍ കഴിഞ്ഞ ദിവസം 1413 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു. ഇതുവരെ 40877 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം 40 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്നാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചത്.
തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 1162 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 184 ആയി. ഹരിയാനയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞദിവസം മാത്രം പുതുതായി 265 പേര്‍ക്കാണ് രോഗം് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 2356 ആയി.
India reports 8,171 new #COVID19 cases & 204 deaths in the last 24 hours. Total number of cases in the country now at 1,98,706 including 97,581 active cases, 95,526 cured/discharged/migrated and 5,598 deaths: Ministry of Health and Family Welfare pic.twitter.com/hl9Mu1eznD
— ANI (@ANI) June 2, 2020
Discussion about this post