വഴക്കിട്ട് ഭാര്യ പിണങ്ങി പോയി, മൂന്നു വയസുകാരി മകളെ മൃഗീയമായി പീഡിപ്പിച്ച് രോഷം തീര്‍ത്ത് ഭര്‍ത്താവ്! പിണക്കം മാറി തിരിച്ചു വന്നപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ

മകള്‍ മാത്രമേ വീട്ടില്‍ ഉള്ളുവെന്ന് മനസിലാക്കിയ പ്രതി കുഞ്ഞിനെ ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നു.

ഗുര്‍ഗൗണ്‍: ഭാര്യ വഴക്കിട്ട് പിണങ്ങി പോയതിന്റെ രോഷം ഭര്‍ത്താവ് തീര്‍ത്തത് മൂന്നു വയസുകാരി മകളില്‍. വഴക്കിട്ട് ഭാര്യ വീട്ടില്‍ നിന്നും പോയി എന്ന് മനസിലാക്കിയ ഭര്‍ത്താവ് മകളെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. വഴക്കിട്ടതിനു പിന്നാലെ ഭാര്യ ഒരു വയസായ മകളെയുമായി ബന്ധുവീട്ടിലേക്ക് പോവയി. മൂന്ന് വയസുള്ള മുതിര്‍ന്ന കുട്ടിയെ വീട്ടില്‍ ഭര്‍ത്താവിനൊപ്പം നിര്‍ത്തിയാണ് ഭാര്യ വീടുവിട്ടിറങ്ങിയത്.

മകള്‍ മാത്രമേ വീട്ടില്‍ ഉള്ളുവെന്ന് മനസിലാക്കിയ പ്രതി കുഞ്ഞിനെ ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നു. പിണക്കം മാറി അടുത്ത ദിവസം രാവിലെ പത്ത് മണിയോടെ യുവതി വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കാണുന്നത് അബോധാവസ്തയിലുള്ള മകളെയാണ്. മാത്രമല്ല കുട്ടി കിടന്ന ബെഡ്ഷീറ്റില്‍ നിറയെ രക്തവും യുവതി കണ്ടു. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. ഇതോടെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ലൈംഗിക അതിക്രമം നടന്നതായി ഡോക്ടര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് ആശുപത്രിയിലേക്ക് മാറ്റി. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് സ്വദേശിയാണ് യുവാവെന്ന് പോലീസ് അറിയിച്ചു.

Exit mobile version