ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിന്റെ രണ്ട് ബ്ലോക്കുകള്‍ അടച്ചു. കഴിഞ്ഞ മാസം 27നാണ് ഹൈദരാബാദില്‍ നിന്ന് തിരിച്ചുവന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മംഗലഗിരിയിലെ നാവുലൂരു ഗ്രാമവാസിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഹൈദരാബാദില്‍ നിന്ന് മെയ് 27നാണ് ഇയാള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തിയത്.
ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ ഹൈദരാബാദില്‍ കുടുങ്ങിയ 250 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എപിഎസ്ആര്‍ടിസി ക്രമീകരിച്ച പ്രത്യേക ബസുകളില്‍ ആന്ധ്രാപ്രദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സംഘത്തിള്‍ ഉള്‍പ്പെട്ട ആളണ് ഇദ്ദേഹം. ഈ സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.