കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8392 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്, മരണസംഖ്യ 5394 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 8392 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു. നിലവില്‍ ലോകത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് ഇന്ത്യ. ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ് ഇന്ത്യ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഏഴാമതെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 230 പേരാണ് വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 5394 ആയി ഉയര്‍ന്നു. 93322 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 91819 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കൊവിഡ് വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ 67655 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2286 പേരാണ് ഇവിടെ മരിച്ചത്. ഗുജറാത്തില്‍ 16779 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1038 പേരാണ് ഇവിടെ മരിച്ചത്. തമിഴ്നാട്ടില്‍ 22333 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 173 പേരാണ് ഇവിടെ മരിച്ചത്.

Exit mobile version