ചെന്നൈ: ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ 80ല്‍ അധികം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും (ആര്‍പിഎഫ്) വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
ഇതോടെ ചെന്നൈ ഡിവിഷനിലെ എല്ലാ ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ ചില ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ആസ്ഥാനം വ്യാഴാഴ്ച അടച്ചിരുന്നു.