മുംബൈ: മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ നാല് പേര് ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചത് ഒരു വര്‍ഷക്കാലം. നാളുകള്‍ക്കിപ്പുറം പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷയും 10,000 രൂപ പിഴയും. മുംബൈയിലെ ജില്ല സ്പെഷ്യല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ മുന്‍പേ മരിച്ചിരുന്നു. അച്ഛന് രോഗം ബാധിച്ച് കിടപ്പിലാണ്. ഈ സാഹചര്യമാണ് അക്രമികള്‍ മുതലെടുത്തത്.
ഒരു വര്‍ഷക്കാലം പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 2014-ാണ് പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. പത്ത് വയസുള്ള മാനസികാസ്വാസ്യമുള്ള പെണ്‍കുട്ടിയെ നാല് പ്രതികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഭഗ്വാന് കൊതേകാര്, ദീപക് പാടീല്, രാംനാഥ് മാത്രെ, മൊരേശ്വര്‍ മാത്രെ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 44-50 ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.
വിചാരണയ്ക്കിടെ പ്രതികളില്‍ ഒരാളായ മൊരേശ്വര്‍ മരിച്ചിരുന്നു. ബാക്കി മൂന്ന് പ്രതികളും 10000 രൂപ വീതം പെണ്‍കുട്ടിക്ക് നല്‍കണം. റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞ് തിരിയുന്നതിനിടെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ഒരു വര്‍ഷമായി ഇവര്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു.
Discussion about this post