മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65000 കടന്നു. 24 മണിക്കൂറിനിടെ 2940 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, നിരവധി പോലീസുകാര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്ര പോലീസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2416 ആയി ഉയര്‍ന്നു.
കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 26 പേരാണ് മരിച്ചത്. നിലവില്‍ 1421 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം 114 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരായ പോലീസുകാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 99 പേര്‍ക്ക് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായി. ഇതോടെ, സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 2197 ആയി ഉയര്‍ന്നു.അതേസമയം, 1084പേര് രോഗമുക്തി നേടി
Discussion about this post