ന്യൂഡല്‍ഹി: കൊവിഡിന് പുറമെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നമാണ് വെട്ടുകിളികളുടെ ആക്രമണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുകയാണ്. അതേസമയം വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വ്യക്തമാക്കിയത്. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ പലഭാഗങ്ങളും ഇപ്പോള്‍ വെട്ടുകിളി ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ചെറിയ ഒരു ജീവിക്ക് എത്ര അപകടം ഉണ്ടാക്കാനാവുമെന്നാണ് ഇത് നമ്മളെ ഓര്‍മപ്പെടുത്തുന്നത്. നൂതനവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മന് കി ബാത്തില്‍ പറഞ്ഞത്.
കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലെ ഏറ്റവും വലിയ വെട്ടുകിളി ആക്രമണത്തിലൂടെയാണ് രാജ്യത്തെ മധ്യ-വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ഇപ്പോള്‍ കടന്നുപോകുന്നത്.
Discussion about this post