ഭോപ്പാൽ: രണ്ടാം മോഡി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം വാഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മോഡി എന്ന പേര് ഒരു മന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മോഡി എന്ന പേരിലെ ഓരോ അക്ഷരങ്ങളും ചില മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
മോഡിയിലെ ‘എം’ എന്നാൽ മോട്ടിവേഷണൽ എന്നാണ്. ഇന്ത്യയെ അദ്ദേഹം ഉന്നതങ്ങളിലേക്കുയർത്താനായി പരിശ്രമിക്കുന്നുവെന്നും അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും ചൗഹാൻ പറയുന്നു. മോഡിയിലെ ‘ഒ’ എന്ന അക്ഷരത്തിന് ഓപ്പർച്യൂണിറ്റി എന്നാണ് അർത്ഥം. മറഞ്ഞിരിക്കുന്ന അവസരങ്ങൾ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി കണ്ടെത്തുന്നു. ‘ഡി’ എന്ന അക്ഷരം ‘ഡൈനാമിക് ലീഡർഷിപ്പ്’ എന്നാണ് അർത്ഥം. ‘ഐ’ എന്ന അക്ഷരം ‘ഇൻസ്‌പൈർ’, ‘ഇന്ത്യ’ ന്നിങ്ങനെയാണ് അർത്ഥം. ഇന്ത്യ സ്വയം പര്യാപ്തമാകാൻ അദ്ദേഹം പ്രചോദനമാണെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.
ലോക്ക് ഡൗണിനിടയിലും രണ്ടാം മോഡി സർക്കാരിന്റെ ഒന്നാം വാർഷികം ബിജെപി ആഘോഷിക്കുകയാണ്.
Discussion about this post