ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് പ്രശസ്ത ജ്യോത്സ്യന് മരിച്ചു. ബെജന്‍ ധരുവാലെ (90)യാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ച ആയിരുന്നു ബെജന്‍ മരിച്ചത്. മെയ് 22നാണ് പരിശോധനയില്‍ ഇദ്ദേഹം കോവിഡ് 19 പോസിറ്റീവ് ആണെന്ന് മനസിലായത്.
അതേസമയം, ബെജന്‍ ധരുവാലെയുടെ നിര്യാണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലാണ് അനുശോചനം രേഖപ്പെടുത്തിയത്.
‘ബെജന്‍ ധരുവാലെയുടെ നിര്യാണം അങ്ങേയറ്റം ദുഃഖകരമാണ്. പിരിഞ്ഞുപോയ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആദരാഞ്ജലികള്‍. ഓം ശാന്തി…’ – വിജയ് രൂപാണി ട്വിറ്ററില്‍ കുറിച്ചു.
ആയിരക്കണക്കിന് അനുയായികളുള്ള ഇദ്ദേഹം പ്രധാനമന്ത്രി മോഡിയുടെയും
അടല്‍ ബിഹാരി വാജ്പേയിയുടെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ കേന്ദ്രഭരണം നിലവില്‍ വരുമെന്ന് പ്രവചിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണവും പ്രവചിച്ചിട്ടുണ്ട്.
Discussion about this post