ഡല്‍ഹി: മാധ്യമ രംഗത്തെ ലൈഗീക അതിക്രമങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇന്ന് രണ്ട് മണിക്ക് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കും.
മീടൂ ക്യാംപെയനിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി എംജെ അക്ബര്‍ ഉള്‍പ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖര്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്ത ഗസാല വഹാബ് വെളിപ്പെടുത്തിയിരുന്നത്.
Discussion about this post