ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1106 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 17,386 ആയി. മരണ സംഖ്യ 398 ആയി ഉയര്‍ന്നു.
ഒരു മാസത്തിനിടെയുണ്ടായ 69 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് മരണനിരക്കില്‍ പെട്ടെന്ന് വര്‍ധവ് ഉണ്ടാകാന്‍ കാരണമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത്. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗമുക്തി 50 ശതമാനത്തിലെത്തിയത് നല്ല സൂചനയാണെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. ഇതുവരെ 7846 പേരാണ് രോഗമുക്തി നേടിയത്. എണ്‍പത് ശതമാനം ആളുകള്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ ഇരുന്ന് തന്നെ രോഗം ഭേദമാകുന്നുണ്ടെന്നും സിസോദിയ പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7,466 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയര്‍ന്നു. നിലവില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 4706 ആയി ഉയര്‍ന്നു. ഇതോടെ മരണ നിരക്കില്‍ ചൈനയെ ഇന്ത്യ മറികടക്കുകയും ചെയ്തു. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്.
Discussion about this post