ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7,466 പേര്‍ക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,65,799 ആയി ഉയര്‍ന്നു. നിലവില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്താണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 4706 ആയി ഉയര്‍ന്നു. ഇതോടെ മരണ നിരക്കില്‍ ചൈനയെ ഇന്ത്യ മറികടക്കുകയും ചെയ്തു. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 59546 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1982 പേരാണ് ഇവിടെ മരിച്ചത്. മരണനിരക്കില്‍ രണ്ടാമത് ഗുജറാത്താണ്. 960 പേരാണ് ഇവിടെ മരിച്ചത്. 15562 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്നാട്ടില്‍ 19372 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 145 പേരാണ് ഇവിടെ മരിച്ചത്.
With the highest spike of 7,466 more COVID-19 cases and 175 deaths reported in the past 24 hours, India's COVID-19 tally reached 1,65,799
Read @ANI Story | https://t.co/HR7VR1cZbD pic.twitter.com/3ZJouCR9tB
— ANI Digital (@ani_digital) May 29, 2020
Discussion about this post