ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ മദ്യത്തിന്റെ ചിത്രം. ചുഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ ദേശീയ ദുരന്ത പ്രതികരണസേന (എന്‍ഡിആര്‍എഫ്) നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. മൂന്ന് ചിത്രങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പങ്കുവച്ചത്.
ഈ ചിത്രങ്ങളില്‍ ഒന്നിലുള്ളത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും നിറച്ച മദ്യഗ്ലാസും മറ്റുമായിരുന്നു. ഏകദേശം 15 മിനിറ്റ് ഫേസ്ബുക്കില്‍ ഈ ചിത്രം ഉണ്ടായിരുന്നു. അമളി പറ്റിയെന്ന് മനസ്സിലായതോടെ ചിത്രം നീക്കം ചെയ്യുകയായിരുന്നു.
2.79 ലക്ഷം പേര് പിന്തുടരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഒഫീഷ്യല്‍ ഫേയ്സ്ബുക്ക് പേജിലാണ് ചിത്രം വന്നത്. അതെസമയം സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച മനപ്പൂര്‍വമല്ലാത്ത തെറ്റാണിതൊണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
വ്യക്തിപരമായ ഫേസ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച പ്രശ്നമാണിത് എന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. തെറ്റുവരുത്തിയ ജീവനക്കാരന് രേഖാമൂലം ക്ഷമാപണം നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post