കോളിളക്കം സൃഷ്ടിച്ച അയനാവരം പീഡനക്കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു; ജീവനൊടുക്കിത് മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി പളനി

ചെന്നൈ; ചെന്നൈയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അയനാവരം പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. മരണം വരെ തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതിയായ പളനിയാണ് ജയിലില്‍ ജീവനൊടുക്കിയത്. പുഴല്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിലാണ് പളനി തൂങ്ങിമരിച്ചത്. 2017 ലാണ് അയനാവരത്തെ ഫ്‌ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ 11 വയസുള്ള ബധിരയെ ഏഴു മാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഫെബ്രുവരി മൂന്നിനാണ് കേസിലെ 16 പ്രതികള്‍ക്കു ചെന്നൈയിലെ പോസ്‌കോ കോടതി തടവു വിധിച്ചത്. ഇതില്‍ മരണം വരെ തടവ് വിധിച്ച പളനിയെന്ന നാല്‍പതുകാരനാണ് പുഴല്‍ സെന്‍ട്രല്‍ ജയിലിനകത്തെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഒരുമണിയോടെ ശുചിമുറിയില്‍ പോകാനായി സെല്ലില്‍ നിന്ന് പുറത്തിങ്ങിയ പളനി തിരികെ വരാത്തതിനെ തുടര്‍ന്ന് വാര്‍ഡന്‍മാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ജയിലിനകത്തെ ആശുപത്രിയിലും തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പളനിയുടെ കൂടെ രവികുമാര്‍ ,സുരേഷ്, അഭിഷേക് എന്നി പ്രതികള്‍ക്കും മരണം വരെ കഠിന തടവ് വിചാരണ കോടതി വിധിച്ചത്. ഒരിക്കലും പരോള്‍ അനുവദിക്കരുതെന്നും ചെന്നൈ പോസ്‌കോ കോടതിയുടെ വിധിയിലുണ്ട്. ഇതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു പളനിയിന്നൊണ് ജയില്‍ ഉദ്യോഗസ്ഥരും പറയുന്നു.

കൂട്ടുപ്രതികളില്‍ രാജശേഖരന്‍ എന്നയാള്‍ ജീവപര്യന്തവും ഏറാള്‍ഡ് ബോസ് എന്ന പ്രതി ഏഴും മറ്റു ഒന്‍പതു പ്രതികള്‍ അഞ്ചുവര്‍ഷം കഠിന തടവും അനുഭവിച്ചു വരികയാണ്. മാതാപിതാക്കള്‍ ജോലിക്കുപോകുന്ന സമയത്ത് ഫ്‌ളാറ്റിലെ ജീവനക്കാരായ പ്രതികള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ ഫ്‌ളാറ്റുകളിലേക്കു കൂട്ടികൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്തുവെന്നാണ് കേസ്. ഏഴുമാസം നീണ്ട പീഡനം പെണ്‍കുട്ടി മൂത്തസഹോദരിയോടു തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് 2018 ജൂലൈയിലാണ് പുറം ലോകം അറിയുന്നത്.

Exit mobile version