മുംബൈ: ദക്ഷിണ മുംബൈയിലെ ഹോട്ടല്‍ ഫോര്‍ച്യൂണില്‍ വന്‍ തീപിടുത്തം. മെട്രോ സിനിമയ്ക്ക് സമീപമുള്ള അഞ്ചുനില ഹോട്ടല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്.
തീപടര്‍ന്ന് പിടിക്കുമ്പോള്‍ ഹോട്ടലില്‍ 25 ഓളം ഡോക്ടര്‍ താമസിച്ചിരുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. എല്ലാവരെയും സുരക്ഷിതരായി താഴെ ഇറക്കാനും സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ആദ്യ മൂന്നുനിലകളിലാണ് തീപ്പിടുത്തമുണ്ടായത്.
ഇതോടെ എട്ട് അഗ്‌നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്ത് ഉടനടി എത്തിച്ചേര്‍ന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലുമാണ് ബ്രഹന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
Discussion about this post