ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒരു ലക്ഷത്തി അമ്പത്തൊരായിരത്തി എഴുന്നൂറ്റി അറുപത്തി ഏഴ് പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതു വരെ 4337 പേര് കൊറോണ ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 170 പേര് കൊറോണ ബാധിച്ച് മരിച്ചു.
6385 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 64426 പേര് രോഗം മുക്തരായി. രാജ്യത്ത് രോഗമുക്തി നിരക്ക് 42.4% ഉം മരണനിരക്ക് 2.86% ആണ്. മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56948 ആയി .
മഹാരാഷ്ട്രയില്‍ പുതിയതായി 105 കൊറോണ മരണവും 2190 കേസുകളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 75 പോലീസുദ്യോസ്ഥര്‍ക്ക് കൂടി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ കൊറോണ മരണം 1897 ആണ്. 17918 പേര്‍ക്ക് അസുഖം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 792 കൊറോണ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികകളുടെ എണ്ണം 15257 ആയി. 303 പേര് ആണ് ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചത്. ഗുജറാത്തില്‍ 23 മരണവും 376 പുതിയ കൊറോണ കേസും കൂടി സ്ഥിരീകരിച്ചു.
ആകെ രോഗികള്‍ 15,205 ഉം മരണം 938 ആയി.രാജസ്ഥാനില്‍ രണ്ട് മരണവും 109 കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. യു.പിയില്‍ 277 ഉം ബംഗാളില്‍ 183 അസുഖ ബാധിതരെ കൂടി കണ്ടെത്തി കശ്മീരില്‍ 162 ഒഡീഷയില്‍ 76 ഉം അസമില്‍ 60 ഉം കൊറോണ കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതു വരെ 32.42 ലക്ഷം കൊറോണ പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 135 സര്‍ക്കാര്‍ ലാബുകളും 189 സ്വകാര്യ ലാബുകളും കൊറോണപരിശോധന നടത്തുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Discussion about this post