റാഞ്ചി: ലോക്ഡൗണ്‍ കാരണം വിവാഹം മാറ്റിവച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ജംഷഡ്പൂരിലെ വിശ്വകര്‍മ്മനഗറിലെ സഞ്ജിത് ഗുപ്ത(30)യെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
അനിശ്ചിതമായി വിവാഹം നീട്ടിവെച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കിടപ്പു മുറയിലെത്തിയ സഞ്ജിത് ഗുപ്തയെ പിതാവാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഔറംഗബാദ് സ്വദേശിയായ യുവതിയുമായി സഞ്ജയ് ഗുപ്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രില്‍ 25 ന് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ വിവാഹം നീട്ടിവെച്ചു. ഇതിനുപിന്നാലെ മകന് ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും വളരെ വിഷമത്തിലായിരുന്നുവെന്നും പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത പറഞ്ഞു.
Discussion about this post