മുംബൈ: വിരാട് കോഹ്‌ലി അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ലോനി സ്വദേശി നന്ദകിഷോര്‍ ഗുര്‍ജാറാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. ഇതിനായി പറയുന്ന കാരണവും അമ്പരപ്പിക്കുന്നതാണ്. അനുഷ്‌ക നിര്‍മിച്ച ‘പാതാള്‍ ലോക്’ എന്ന വെബ് സീരീസ് ഉള്‍കൊള്ളാനായില്ലെന്നതാണ് നേതാവ് ഉയര്‍ത്തുന്ന കാരണം.
ഇതിന് പുറമെ, പാതാള്‍ ലോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറിനു കത്തയക്കുകയും ചെയ്തു. പാതാള്‍ ലോകില്‍ അനുവാദമില്ലാതെ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അത് രാജ്യദ്രോഹക്കുറ്റമാണെന്നും ഗുര്‍ജാര്‍ ആരോപിക്കുന്നു. പാതാള്‍ ലോക് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്നും ഗുര്‍ജര്‍ പറയുന്നുണ്ട്.
ട്വിറ്ററിലൂടെ ഇയാള്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോക് കുറ്റാന്വേഷണ കഥയാണ്. പ്രമാദമായ ഒരു കേസ് അന്വേഷിക്കാനിറങ്ങുന്ന പോലീസ് ഓഫീസര്‍ മനസ്സിലാക്കുന്ന അധോലോകമാണ് സീരീസിന്റെ ഇതിവൃത്തം. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. സീരീസ് ഏറ്റെടുത്തതിന് അനുഷ്‌കയെ കോഹ്‌ലിയും പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ നിര്‍ദേശം.
ध्यान से पढ़िए और निर्णय लें कि आखिर क्यों #अनुष्का_शर्मा पर रासुका नहीं लगना चाहिए?
आज लोनी कोतवाली में #पाताललोक वेब सीरीज में सनातन धर्म के सभी जातियों में द्वेष भावना को बढ़ाने एवं उन्हें आपराधिक… https://t.co/G1DmeIsd5d
— Nandkishor Gurjar (@nkgurjar4bjp) May 23, 2020