ലുധിയാന: എയര്‍ ഇന്ത്യാ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി-ലുധിയാന വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി സ്വദേശിയാണ് ഇദ്ദേഹം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ലോക്ക് ഡൗണിനുശേഷം ആഭ്യന്തര സര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ തിങ്കളാഴ്ച യാത്ര ചെയ്ത 116 പേരില്‍ നിന്നും സ്രവ സാമ്പിള്‍ പരിശോധനയ്ക്കെടുത്തിരുന്നു. ഇതില്‍ 114 പേരുടെ പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിച്ചപ്പോഴാണ് 50 കാരനായ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥനെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ വീട്ടുനിരീക്ഷണത്തിലേക്കും മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചെന്നൈ-കോയമ്പത്തൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ ഒരു യാത്രക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കമ്പനി ജീവനക്കാരോട് 14 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post