ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം തുടരുകയാണ്. ഇതേ തുടര്‍ന്ന് ഡല്‍ഹി അടക്കം എട്ട് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 2 ദിവസം പഞ്ചാബ്, ഛത്തീസ്ഗഢ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. അതേസമയം ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്.
നിലവില്‍ 46 ഡിഗ്രിയാണ് ഡല്‍ഹിയിലെ ചൂട്. സഫ്ദര്‍ജംഗില്‍ താപനില 46 ഡിഗ്രിയും പാലം ഏരിയയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദര്‍ജംഗില്‍ പതിനെട്ട് വര്‍ഷത്തിനു ശേഷവും പാലം ഏരിയയില്‍ പത്ത് വര്‍ഷത്തിനും ശേഷമാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
ജനങ്ങള്‍ ഉച്ച സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശിച്ചിട്ടുള്ളത്. പലയിടത്തും പൊടിക്കാറ്റും, കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസും ഉം രാജസ്ഥാനിലെ ചുരുവില്‍ 47.5 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. അതേസമയം മെയ് 28 മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
Discussion about this post