പനാജി: മരണത്തിന് മുന്‍പ് അഞ്ജന ഹരീഷ് (ചിന്നു സുള്‍ഫിക്കര്‍) ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദങ്ങള്‍ തള്ളി ഗോവ പോലീസ്. ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്മോര്‍ട്ട് റിപ്പോട്ടിലും സ്ഥിരീകരിച്ചു. ന്യൂസ് മിനുട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നു. അഞ്ജന മരിക്കുന്നതിന് മുന്‍പ് ലൈംഗികമായി അക്രമിക്കപ്പെട്ടെന്നും നിര്‍ബന്ധപൂര്‍വ്വം മദ്യം കഴിപ്പിച്ചെന്നും തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അഞ്ജനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
‘ അത്തരത്തില്‍ ഒന്നുംതന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരുടെ കൂട്ടുകാരുടെ മൊഴിയിലോ കുടുംബത്തിന്റെ മൊഴിയിലോ അത്തരത്തില്‍ ഒന്ന് പറഞ്ഞിട്ടില്ല. അവരുടെ ആരുടേയും മൊഴികളില്‍ അഞ്ജന ഉപദ്രവിക്കപ്പെട്ടതായി പറഞ്ഞിട്ടില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരത്തിലുള്ള സൂചിപ്പിക്കലില്ല,” എസ്പി പറയുന്നു.
Discussion about this post