ചില കേസുകളില്‍ വിധി പറയുമ്പോള്‍ ഭരണഘടനാധാര്‍മികത മാത്രം നോക്കരുത്, ശബരിമലയിലെ വിഷയത്തില്‍ പുനഃപരിശോധിയ്ക്കാന്‍ വഴികളുണ്ട്..! സുപ്രീം കോടതിയെ പരോക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ചില വിധികള്‍ അധാര്‍മികതയാണ് വിമര്‍ശനവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. സാമൂഹ്യധാര്‍മികത മാത്രം നോക്കികൊണ്ട് ചില കേസുകളെ സമീപിക്കുന്നത് ശരിയല്ല. അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനവിധി പുനഃപരിശോധിയ്ക്കാന്‍ വഴികളുണ്ടന്ന് പരോക്ഷമായി സൂചന നല്‍കുകയും ചെയതു അദ്ദേഹം.

ചില കേസുകളില്‍ വിധി പറയുമ്പോള്‍ ഭരണഘടനാധാര്‍മികതയ്ക്ക് വില കല്‍പിയ്ക്കാത്തതാണ് ചില നിയമസംഹിതകളെന്ന് കോടതികള്‍ എപ്പോഴും കരുതരുതെന്നും. ചില സമ്പ്രദായങ്ങള്‍ മാറ്റുമ്പോള്‍ അത് സമൂഹത്തെ മൊത്തത്തില്‍ എങ്ങനെ മാറ്റുമെന്ന് കോടതികള്‍ പരിഗണിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

അതേസമയം മതപരമായ വിഷയങ്ങളില്‍ ഭരണഘടന തന്നെ ലക്ഷ്മണ രേഖ നിശ്ചയിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മുത്തലാഖ് വിധിയില്‍ ഈ ലക്ഷ്മണ രേഖ ലംഘിച്ചില്ല. അതിനാല്‍ ആരും ആ വിധിയെ എതിര്‍ത്തില്ലെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനുള്ള ഇരുപത്തഞ്ചാം അനുച്ഛേദത്തിന് ഇന്ത്യയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. ഈ അനുച്ഛേദം ലംഘിക്കാന്‍ പാടില്ല. ഏതെങ്കിലും ആചാരങ്ങള്‍ ഭരണഘടന ലംഘിക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. ഒരു വിധി അന്തിമമായാല്‍ അത് ലംഘിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും, അത് എപ്പോഴും ഓര്‍ക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ചില വിധികള്‍ പുനഃപരിശോധിയ്ക്കാനും തിരുത്താനും വഴികളുണ്ട്. ഏത് വിധിയും നടപ്പാക്കുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ സമൂഹത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താവുന്നതേയുള്ളൂ. വിധികള്‍ മാറ്റാനും തിരുത്താനും വഴികളുണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

ഇന്നലെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജസ്റ്റിസായി വിരമിച്ചത്. ഇനി ഡല്‍ഹിയില്‍ തങ്ങി ജനങ്ങളെ സഹായിക്കുന്ന മധ്യസ്ഥശ്രമങ്ങള്‍ നടത്തുമെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി.

Exit mobile version