മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണനിരക്കും കുതിച്ചുയരുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 50000കടന്നു. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.
മുംബൈയില്‍ 1026 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. കഴിഞ്ഞദിവസം മാത്രം 38 പേരാണ് മരിച്ചത്. രോഗബാധിച്ചവരുടെ എണ്ണം 31789 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1430 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ഒരു ദിവസത്തിനിടെ 2436 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 52667 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 60 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
1695 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ധാരാവിയില്‍ മാത്രം പുതുതായി 42 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ കൊറോണ ബാധിതരുടെ എണ്ണം 1583 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച 15,786 പേരാണ് രോഗമുക്തി നേടിയത്.
Discussion about this post