വനമേഖലയില്‍ ഡമ്മികള്‍ ഉണ്ടാക്കി നക്‌സലുകള്‍..! സുരക്ഷാസേനയെ വഴിതിരിക്കാന്‍ പുതിയ തന്ത്രം

റായ്പൂര്‍: സുരക്ഷാസേനയ്ക്ക് എട്ടിന്റെ പണികൊടുത്ത് നക്‌സലുകള്‍. ചത്തീസ്ഗഢില്‍ ഡമ്മികളെ ഉപയോഗിച്ച് പുതിയ തന്ത്രമാണ് ഇക്കൂട്ടര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്‌സലുകളും നിരന്തര ഏറ്റുമുട്ടുന്ന സുക്മ ജില്ലയില്‍നിന്നും ഡമ്മികളും വ്യാജ തോക്കുകളും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) കണ്ടെത്തി.

സുരക്ഷാ സേനയെ തെറ്റ് ധരിപ്പിക്കുന്നതിനായാണ് ഇത്തരത്തില്‍ ഡമ്മികളും തോക്കുകളും ജില്ലയിലെ വന മേഖലയില്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി. ഗ്രാമത്തിലെ ആളുകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ഡമ്മികളെ ഒരുക്കി നിര്‍ത്തിയത്. മരങ്ങള്‍ക്ക് പുറകില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഡമ്മികള്‍.

മേഖലയില്‍നിന്നും മൂന്ന് ഡമ്മികളും മരം കൊണ്ടുണ്ടാക്കിയ തോക്കുകളുമാണ് കണ്ടെത്തിയത്. ചിന്താഗുഹയില്‍ നടത്തിയ പരിശോധനയിലാണ് ഡമ്മികള്‍ കണ്ടെടുത്തത്. ഡമ്മികളില്‍ ഒന്നില്‍നിന്നും ഉഗ്രസ്‌ഫോടന ശേഷിയുള്ള ഉപകരണവും കണ്ടെത്തിയിട്ടുണ്ട്.

സേനയെ ആശയക്കുഴപ്പത്തിലാക്കുന്നതിനും പേടി പരത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ ഡമ്മികള്‍ സ്ഥാപിച്ചതെന്ന് സിആര്‍പിഎഫ് കമാന്‍ഡന്റ് ഡി സിങ് വ്യക്തമാക്കി

Exit mobile version