ന്യൂഡല്‍ഹി: രാജ്യത്ത് വരും ദിവസങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹരിയാന, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടതെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് റെക്കോര്‍ഡ് ചെയ്തത്. 46.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.
അതേസമയം കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
Discussion about this post