മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3041 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 50,231 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഇതുവരെ 1635 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇത്രയധികം കൊവിഡ് കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. കഴിഞ്ഞ ദിവസം മാത്രം 58 പേരാണ് മരിച്ചത്. ഇതില്‍ 39 മരണവും മുംബൈയിലാണ്. പുണെയിലും സോലാപുരിലും ആറ് പേര് മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു.
മുംബൈയില്‍ മാത്രം വൈറസ് ബാധിതരുടെ എണ്ണം 30,000 കടന്നു. 988 മരണം റിപ്പോര്‍ട്ട് ചെയ്തതും മുംബൈയിലാണ്. നിലവില്‍ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 1196 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണ 14,600 ആയി ഉയര്‍ന്നു.
Discussion about this post