ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് സംഭാവനയുമായി ബിപിന്‍ റാവത്ത്. മാസം 50,000 രൂപവെച്ച് സംഭാവന നല്കാന് ഒരുങ്ങി ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. സംഭാവന ചെയ്യാന്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായാണ് പിഎം കെയേഴ്സ് ഫണ്ട് ആരംഭിച്ചത്.
തന്റെ ശമ്പളത്തില്‍ നിന്ന് പിഎം കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് ബിപിന്‍ റാവത്ത് കത്തെഴുതി. ഈ കത്ത് അയച്ചതിന് ശേഷം അദ്ദേഹത്തിന്റെ ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ ഫണ്ടിലേക്ക് പിടിച്ചിരുന്നു. ഈ നിധി രൂപീകരിച്ച സമയത്ത് തന്റെ ഒരുദിവസത്തെ ശമ്പളം സംഭാവന ചെയ്തിരുന്നു.
ഇതിന് പുറമെയാണ് ഒരുവര്‍ഷത്തേക്ക് ഇത്രയും തുക നല്കാന് അദ്ദേഹം തീരുമാനം എടുത്തത്. സെന്യത്തിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിന്‍ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍.
Discussion about this post