ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വികെ യാദവ് അറിയിച്ചു. ശ്രമിക് ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്നുമുതല്‍ 200 എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തും.
പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 2600 ശ്രമിക് ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഈ സര്‍വീസിലൂടെ 36 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാവുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. അതേസമയം പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃരാരംഭിക്കുന്നതും പരിഗണനയിലുണ്ട്.
Discussion about this post