ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് രണ്ട് വനികളെ പോലീസ് അറസ്റ്റ് ചെയ്തു. നടാഷ, ദേവഗംഗ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23, 24 തീയതികളില്‍ ഡല്‍ഹി ജാഫറാബാദ് മെട്രോ സ്റ്റേഷന് പരിസരത്ത് വനിതകളുടെ നേതൃത്വത്തില്‍ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പോലീസിന്റെ നടപടി.
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നീ മൂന്ന് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.
ജാമിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരില്‍ പെടും. ഇവര്‍ക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മേധ പട്കര്‍, അരുണ റോയ് ഉള്‍പ്പടെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ട് വനികളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post