ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ ജിതേന്ദ്ര നാഥ് പാണ്ഡെ (78) യാണ് ശനിയാഴ്ച മരിച്ചത്.
എയിംസ് പള്‍മോണോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രഫസറും ഡയറക്ടറുമായിരുന്നു ജിതേന്ദ്ര. ആഴ്ചകളായി ഇദ്ദേഹം കോവിഡ് രോഗികളെ ചികിത്സിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം എയിംസിലെ ഒരു മെസ് ജോലിക്കാരന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തലസ്ഥാനത്ത് നിരവധി ഡോക്ടര്‍മാരും നഴ്സുമാരുമാണ് കോവിഡ് രോഗബാധിതരായത്.
Discussion about this post