ലക്നൗ: ലോക്ക് ഡൗണില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കാനായി യാത്ര തിരിച്ച ശ്രമിക് ട്രെയിനിന് വഴിതെറ്റി. മഹാരാഷ്ട്രയിലെ വസായ് റോഡില്‍നിന്നും ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് യാത്ര തിരിച്ച ട്രെയിന്‍ വഴിതെറ്റി എത്തിയത് ഒഡീഷയിലെ റൂര്‍ക്കലയിലാണ്. ലോക്കോ പൈലറ്റിന് റൂട്ട് മാറി പോയതാണ് വഴി തെറ്റാനുള്ള കാരണമെന്നാണ് റെയില്‍വേയുടെ വിശദീകരണം.
വ്യാഴാഴ്ച മഹാരാഷ്ട്രയില്‍നിന്ന് നിന്ന് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ 30 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് വഴി തെറ്റി ഒഡീഷയിലെ റൂര്‍ക്കലയിലേക്കെത്തിയത്. യാത്രക്കാര്‍ പോലും ട്രെയില്‍ റൂര്ക്കലയിലെത്തിയപ്പോഴാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്.
അതേസമയം യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വണ്ടിയുടെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.